Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puducherry University

Kannur

മാ​ഹി​യി​ൽ സ്ഥി​രം കാ​മ്പ​സു​മാ​യി പു​തു​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല

മാ​ഹി: 2027-28 അ​ധ്യ​യ​ന വ​ർ​ഷ​ത്തോ​ടെ മാ​ഹി​യി​ൽ സ്ഥി​രം കാ​മ്പ​സ് ആ​രം​ഭി​ക്കാ​ൻ പു​തു​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല. മാ​ഹി, കേ​ര​ളം, ദ​ക്ഷി​ണ ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചാ​ല​ക്ക​ര​യി​ൽ ഏ​ക​ദേ​ശം മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ലം സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് പ്ര​തി​വ​ർ​ഷം അ​ഞ്ച് രൂ​പ പാ​ട്ട​വാ​ട​ക​യ്ക്ക് 19 വ​ർ​ഷ​ത്തേ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി ര​ണ്ടി​ന് പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വോ​ടെ​യാ​ണ് ഭൂ​മി കൈ​മാ​റ്റ ന​ട​പ​ടി​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ല​ഫ്. ഗ​വ​ർ​ണ​ർ കെ. ​കൈ​ലാ​സ​നാ​ഥ​ൻ, മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സ്വാ​മി എ​ന്നി​വ​രു​ടെ പി​ന്തു​ണ​യും വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. പി. ​കെ. ബാ​ബു​വി​ന്‍റെ ഇ​ട​പെ​ട​ലു​മാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. 2025 ഒ​ക്ടോ​ബ​റി​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​രാ​ജേ​ഷ് വി​ശ്വ​നാ​ഥ​നെ മാ​ഹി കാ​മ്പ​സ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചി​രു​ന്നു. മാ​ഹി മേ​ഖ​ലാ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ​യും മ​റ്റ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും ഏ​കോ​പ​ന​ത്തോ​ടെ പ​ദ്ധ​തി​യു​ടെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​യി.

കാ​മ്പ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക, ടൂ​റി​സം മേ​ഖ​ല​ക​ളി​ലും വ​ള​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ങ്ങു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ന്താ​രാ​ഷ്‌​ട്ര വ്യാ​പാ​രം, ലോ​ജി​സ്റ്റി​ക്സ്, സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ്, ബാ​ങ്കിം​ഗ് ടെ​ക്നോ​ള​ജി, ഫി​ൻ​ടെ​ക്, ഡാ​റ്റാ അ​ന​ലി​റ്റി​ക്സ് തു​ട​ങ്ങി​യ വ്യ​വ​സാ​യ​ധി​ഷ്ഠി​ത ബി​രു​ദ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കാ​നും സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് പ​ദ്ധ​തി​യു​ണ്ട്.

 

Latest News

Corehub Up